വേള്‍ഡ് ട്രേഡ് സെന്‍റെര്‍ തകര്തുവെന്നു പറഞ്ഞു പാവം ഉസാമ ബിന്‍ ലാദനെയും അല്‍ ഖ്വയ്ദയെയും ആരെല്ലാം എന്തെല്ലാം പറഞ്ഞിരിക്കുന്നു? നമ്മുടെ കേരളത്തിലെ ഏറ്റവും വലിയ വാസ്തു വിദഗ്ധന്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ആളുടെ പേര് പുറത്തു വിട്ടിരിക്കുന്നു. സാക്ഷാല്‍ വാസ്തുപുരുഷന്‍ ആണത്രേ പ്രതി.വേള്‍ഡ് ട്രേഡ് സെന്‍റെര്‍ നിര്‍മ്മിച്ചത് മരണച്ചുറ്റില്‍ ആയിരുന്നുവത്രേ. അപ്പോള്‍ തകരാതെ പറ്റില്ലല്ലോ.
വാസ്തു ശാസ്ത്ര പ്രകാരം നിര്‍മ്മിച്ച കുമരനെല്ലൂര്‍ ക്ഷേത്ര ഗോപുരം തീ പിടിച്ചു നശിച്ചതിനുള്ള കാരണം എന്താണെന്നു മാത്രം പിടി കിട്ടുന്നില്ല. പുനര്‍നിര്‍മിച്ച ക്ഷേത്ര ഗോപുരത്തിന് അഗ്നി ബാധയ്ക്കെതിരെ മൂന്നു കോടിയുടെ ഇന്‍ഷുറന്‍സ് എടുക്കേണ്ട കാര്യമെന്തായിരുന്നു ? വാസ്തു പ്രകരമാണല്ലോ നിര്‍മ്മിച്ചത്.
വാസ്തു ശാസ്ത്രം ഒരു ശാസ്ത്രം അല്ല. പരമ്പരാഗത വാസ്തു വിദ്യയും അതിന്‍റെ കൂടെ കുറെ അന്ധ വിശ്വാസവും കുറെയധികം അസ്സംബന്ധങ്ങളും കൂട്ടിക്കുഴച്ച ഒരു കപട ശാസ്ത്രമാണ് ഇവിടെ വാസ്തു ശാസ്ത്രം എന്ന പേരില്‍ വിദഗ്ധമായി വിറ്റഴിക്കപ്പെടുന്നത്.
നിങ്ങള്‍ക്ക് ചിരിക്കണമെന്ന് ഉണ്ടെന്കില്‍ ഒരു വാസ്തു വിടഗ്ദ്ധനോട് കുറച്ചു നേരം സംസാരിച്ചാല്‍ മതി. അദ്ദേഹത്തോട് ചോദിക്കൂ ഒരു വീടിനു എത്ര ജനാലകള്‍ ആവാമെന്ന് . ജനാലകള്‍ ഇരട്ട സംഖ്യകളില്‍ ആവണം. എന്നാല്‍ പത്ത് ആവരുത് താനും. വിദഗ്ധന്‍ ആറ് ജനാലകള്‍ എന്ന് പറഞ്ഞിടത്ത് ഏഴു ജനാലകള്‍ ആയാല്‍ എന്താണ് കുഴപ്പം? കുറച്ചുകൂടി കാറ്റും വെളിച്ചവും കയറുന്നത് വാസ്തു പുരുഷന് ശ്വാസംമുട്ട് സൃഷ്ടിക്കുമോ? അതോ ഏഴാമത്തെ ജനാലയിലൂടെ അകത്തു കയറുന്ന കാറ്റ് എതിരെ ജനാല ഇല്ലാത്തതിനാല്‍ പുറത്തു പോകാനാവാതെ വിഷമിക്കുമോ ?
ഓരോ തുണ്ട് ഭൂമിക്കും നക്ഷത്രമുണ്ടത്രേ. ഭൂമിയും ഗൃഹകര്‍തവും തമ്മിലുള്ള നക്ഷത്ര പൊരുത്തം നോക്കി വേണം വീട് വെയ്ക്കുവാനെന്നു വാസ്തുശാസ്ത്രം നിര്‍ദേശിക്കുന്നു. പറമ്പിന്റെ പേരിന്റെ (വീട്ടുപേര്) ആദ്യത്തെ അക്ഷരം ഉപയോഗിച്ചാണ് വസ്തുവിന്റെ നക്ഷത്രം കണ്ടുപിടിക്കുന്നത്. വീട്ടുപേര് മാറ്റിയാല്‍ നക്ഷത്രവും മാറി. നമുക്ക് ചേരുന്ന പൊരുത്തം വരാനായി വീട്ടുപേര് മാറ്റിയാല്‍ എല്ലാം ശുഭം ആകുമായിരിക്കും.
വീട് പണിഞ്ഞ സ്ഥപതിക്ക് എന്തെങ്കിലും തെറ്റ് പറ്റികൂടായ്കയില്ല. അതൊഴിവാക്കാനും മാര്‍ഗമുണ്ട്. വീട് പണിയുമ്പോള്‍ തന്നെ ഒരു പഞ്ചശിരസ്സു സ്ഥാപിച്ചാല്‍ മതി. പഞ്ച ശിരസ്സ് എന്ന് പറഞ്ഞാല്‍ സിംഹം, പോത്ത്, ആന, പന്നി, ആമ എന്നീ ജീവികളുടെ തലകളുടെ പ്രതിമ. അത് പ്രധാന കവാടത്തിനു മുകളില്‍ (ചിലര്‍ പറയുന്നത് താഴെ എന്ന്) സ്ഥാപിച്ചാല്‍ ആ കുഴപ്പവും ഒഴിഞ്ഞു. ഇങ്ങനെ എന്തെല്ലാം ലൊട്ടുലൊടുക്ക് വേലകള്‍.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന് മുന്പായി ബി.ജെ.പി. തങ്ങളുടെ കേന്ദ്ര ഓഫീസ് വാസ്തു ശാസ്ത്ര പ്രകാരം അറ്റകുറ്റപ്പണികള്‍ നടത്തുകയും കസേരകളുടെ സ്ഥാനം മാറ്റുകയും ചെയ്തിരുന്നു. പക്ഷെ തോല്‍വി എന്ന വിധിയെ മാറ്റാന്‍ വാസ്തുപുരുഷന് ആയില്ല.
പ്രത്യേകിച്ച് ഗുണമില്ലെന്ന് മാത്രമല്ല ദോഷം ആണെങ്കില്‍ കൂടി ഇനിയും നമ്മള്‍ വാസ്തു വിദഗ്ധരെ കാണും. കാരണം സമൂഹത്തിലെ ഉന്നതരും മുഖ്യധാരാ മാധ്യമങ്ങളും ആണല്ലോ ഈ അസംബന്ധ ശാസ്ത്രത്തിന്റെ പ്രചാരകര്‍. മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള രണ്ട് പത്രങ്ങളും ഈ ആസൂത്രിത തട്ടിപ്പിന് നേതൃത്വം നല്‍കുന്നു. ഓണ്‍ലൈന്‍ എഡിഷനുകളും പ്രധാന ചാനലുകളും തങ്ങള്‍ക്കാകാവുന്നത്ര സംഭാവന നല്‍കുന്നു. പിന്നെ സാധാരണക്കാര്‍ എങ്ങനെ വാസ്തുപുരുഷനെ പേടിക്കാതിരിക്കും?.