കേരള കൌമുദിയിലെ ജ്യോത്സ്യന്‍ പറയുന്നത് ഒരു വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനിടയില്‍ നാല് തവണ മുഹൂര്‍ത്തം നോക്കിക്കണമെന്നാണ്. കിണര്‍ കുഴിക്കണമെങ്കില്‍ അതിന് വേണ്ടിയൊരു തവണ. പിന്നീട് അസ്ഥിവാരമിടുന്നതിനും കട്ടിള വയ്ക്കുന്നതിനും. അവസാനമായി കയറി താമസിക്കുന്നതിന് വേണ്ടി. ജ്യോത്സ്യന്‍ പറയുന്നത് പ്രകാരം ഇങ്ങനെ നാല് തവണ മതി. എന്നാല്‍ എന്റെ നാട്ടില്‍ ഇപ്പോള്‍ ഇതൊന്നുമല്ലാതെ ഒരു തവണ കൂടി മുഹൂര്‍ത്തം നോക്കുന്നുണ്ട്. വീട് പണിക്ക് വേണ്ടി ആദ്യമായി “മണല്‍” ഇറക്കുന്നത് ജ്യോതിഷിയെക്കൊണ്ട് നല്ല സമയം നോക്കിച്ചാണ്. വലിയ വില നല്‍കി വാങ്ങിയിടുന്ന മണല്‍ ആരും കടത്തിക്കൊണ്ട് പോകരുതെന്ന് കരുതിയായിരിക്കും മുഹൂര്‍ത്തം നോക്കി മണലിറക്കുന്നത്. എന്തായാലും ചിലരുടെയൊക്കെ നല്ലകാലം.
4 comments:
ദിവസവും മുഹൂർത്തം നോക്കിയല്ലേ മനുഷ്യൻ എന്തെങ്കിലും നല്ലകാര്യം ചെയ്യുന്നതുതന്നെ. മണലിനുമാത്രമായി എന്തിനു വേണ്ടെന്നു വെക്കണം?
പ്രാഥമികകർമ്മങ്ങൾക്കുവരെ ഇനി ജ്യോത്സ്യന്റെ അപ്രൂവൽ വേണ്ടിവരുന്ന അവസ്ഥ വരുമോ ആവോ, എന്റെ ആറ്റുകാൽ ദേവനേ.... നീ തന്നെ തുണ
dear,
You may like this post. A well said article about the origin of such scrupulous asses.
http://krishnathrishna.blogspot.com/2009/02/blog-post.html
ഹ ഹ അത് കൊള്ളാം
aashamsakal..........
Post a Comment