മനോരമയിൽ വാസ്തുശാസ്ത്രം കൈകാര്യം ചെയ്യുന്ന മനോജ്.എസ്.നായർ
എഴുതിയിരിക്കുന്നത് ഇങ്ങനെ. “വാതിലിന്റെ സ്ഥാനം മാറ്റുമ്പോൾ നേരത്തെ വാതിൽ നിർദ്ദേശിച്ചയിടം
ഭിത്തി കെട്ടി അടയ്ക്കരുത്. ഇങ്ങനെ ചെയ്യുന്നത് മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഈ ഭാഗത്ത്
ഒരു ഓപ്പണിംഗ് ആവശ്യമാണ്. ഇതിന് ജനലാണ് ഉത്തമം. ഇത് സുതാര്യമായ മാധ്യമം ആവണം. ഫിലിം
ഒട്ടിച്ച ഗ്ലാസ് ഉപയോഗിക്കാം. ജനൽ തുറന്നിടണമെന്നില്ലാത്തതിനാൽ സ്വകാര്യതയെ ബാധിക്കുന്ന
പ്രശ്നവുമില്ല.” (അദ്ദേഹത്തിന്റെ ഉപദേശം പൂർണമായി വായിക്കാൻ ഇവിടെ click ചെയ്യുക)
വാസ്തുശാസ്ത്രം
ശാസ്ത്രമെന്നും ശാസ്ത്രീയമെന്നും വാദിക്കുന്നവർ
ഇത് മനസ്സിരുത്തി വായിച്ചുനോക്കുക. വാതിലിന്റെ സ്ഥാനം വേണമെങ്കിൽ മാറ്റാം. പക്ഷെ അവിടം
ഭിത്തി കെട്ടി അടയ്ക്കരുതെന്ന് മാത്രം. പകരം ജനാലയാവാം. ജനാല തുറന്നിടണമെന്നില്ല. ഗ്ലാസ്
ആവാം. അതിൽ ഫിലിം ഒട്ടിക്കുകയുമാവാം. അപ്പോൾ
ഭിത്തി കെട്ടി അടച്ചതിന് തുല്യമാവുകയില്ലേ എന്ന് ചോദിക്കരുത്. ഇത് ശാസ്ത്രമാണ്. പുരാണഗ്രന്ഥങ്ങളിൽ
എഴുതിവച്ചിരിക്കുന്നതാണ്. ചോദ്യം ചെയ്യരുത്. ജനാല വായുവും വെളിച്ചവും കടക്കാനാണ്. ഗ്ലാസുമിട്ട്
ഫിലിമും ഒട്ടിച്ചാൽ പിന്നെ വാതിലിന്റെയും ജനലിന്റെയും യാതൊരു ഗുണവുമില്ല എന്ന് വാസ്തുവിദഗ്ദ്ധർക്കൊഴികെ
എല്ലാവർക്കുമറിയാം. അപ്പോൾ ഇതാണ് വാസ്തുശാസ്ത്രം. ഇതിലെന്ത് ശാസ്ത്രീയതയാണുള്ളത്. ഈ മനുഷ്യാലയ ചന്ദ്രികയിലൊക്കെ എവിടെയാണാവോ ഗ്ലാസിനെപ്പറ്റിയും
സൺഫിലിമിനെപ്പറ്റിയുമൊക്കെ പറയുന്നത്. ഈ വിഡ്ഡിത്തങ്ങൾ വിളമ്പുന്നത് സാധാരണക്കാരാരുമല്ല.
സർക്കാർ ചെലവിൽ അന്ധവിശ്വാസം മൊത്തമായി പഠിപ്പിക്കുന്ന ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിലെ
കൺസൾട്ടന്റ് എൻജിനീയർ (?) ആണത്രെ.
No comments:
Post a Comment