അടുത്ത ഒരു വര്‍ഷം ഐശ്വര്യ സമ്പൂര്‍ണം ആകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറ്റവും അടുത്ത സ്വര്‍ണക്കടകളില്‍ മേയ് 16 ന് എത്തി സ്വര്‍ണാഭരണങ്ങളോ വജ്രാഭരണങ്ങളോ വില കൊടുത്തു വാങ്ങി സ്വന്തമാക്കേണ്ടതാണ്.അക്ഷയ ത്രിതീയ ദിനമായ അന്ന് സ്വര്‍ണം വാങ്ങാത്തവര്‍ക്ക് മാനഹാനി , ധനനഷ്ടം, മഹാടുരിതങ്ങള് എന്നിവ വന്ന് ഭവിക്കുന്നതാണ്. സ്വര്‍ണം പുതിയതായി വാങ്ങാന്‍ കാശില്ലാത്തവര്‍ക്ക് പഴയ സ്വര്‍ണം വിറ്റ് പുതിയത് വാങ്ങാവുന്നതാണ്. ഐശ്വര്യം മൊത്തമായും ചില്ലറയായും വില്‍ക്കപ്പെടുന്നത് പ്രമാണിച്ച് ബിവറേജസ് കോര്പറേഷന് ഔട്ട്ലെറ്റിലെ തിരക്ക് മേയ് 16 ന് സ്വര്ണകടകളില് ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ഐശ്വര്യം ആവശ്യമുള്ളവര്‍ നേരത്തെ തന്നെ അഡ്വാന്‍സ് നല്കി ബുക്ക് ചെയ്യേണ്ടതാണ്. പ്രധാന സ്വര്‍ണക്കടകളില്‍ നിന്നും ഇതിനകം തന്നെ നിങ്ങളെ നേരിട്ട് ക്ഷണിച്ചിട്ടുണ്ടാവുമല്ലോ. ഇല്ലെങ്കിലും ഇത് ഒരു ക്ഷണം ആയി സ്വീകരിച്ച് പങ്കെടുത്ത് സ്വര്‍ണവ്യാപാരികള്‍ക്ക് ഐശ്വര്യം നേടി തരണമെന്ന് അപേക്ഷിക്കുന്നു. അന്ന് സ്വര്‍ണം വാങ്ങാത്തവര്‍ക്ക് ഉണ്ടാകാന്‍ പോകുന്ന യാതൊരു നഷ്ടത്തിനും ഞങ്ങള്‍ ഉത്തരവാദികള്‍ ആകുന്നതല്ല.
താഴെ കൊടുത്തിരിക്കുന്നത് അവിശ്വാസികള്‍ക്ക് മാത്രം ഉള്ളതാണ്.
http://nattuvazhy-vavvakkavu.blogspot.com/2010/05/blog-post_546.html
2 comments:
ഞാൻ ഒരു വിശ്വാസിയാ, കരുനാഗപ്പിള്ളിയിലെവിടാ ചേട്ടന്റെ സ്വർണ്ണക്കട?
ഓണവും ക്രിസ്മസുമൊക്കെ നമ്മള് ഉല്‍സവങ്ങളാക്കി മാറ്റിയിട്ട് എത്ര കാലമായി. എന്നിട്ടും പാവം വ്യാപാരികള്‍ക്ക് ജീവിക്കാന്‍ പറ്റുന്നുണ്ടാകില്ല. ആ സ്ഥിതിക്ക് അക്ഷയ ത്രിതീയയും അവര്‍ക്ക് ആഘോഷമാക്കിയല്ലേ പറ്റൂ. ഉപഭോഗസംസ്ക്കാരത്തിന്റെ ചതിക്കുഴിയില്‍ നമ്മള് മലയാളികളും വീണുകഴിഞ്ഞിരിക്കുന്നു.
Post a Comment