Wednesday, March 16, 2011

ഡോക്കിന്‍സ് നിരൂപണം- രഹസ്യ അജണ്ടയോ ആനമണ്ടത്തരമോ ?


ആദ്യമായി ഇത് വായിക്കുന്നവരോട്  മാപ്പ് ചോദിക്കുന്നു. കാരണം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ട ഒന്നിനെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
ശ്രീ.റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion യോ ശ്രീ.രവിചന്ദ്രന്റെ നാസ്തികനായ ദൈവത്തെയോ അതിബുദ്ധിപരമായി എതിര്‍ക്കുന്നുവെന്ന മട്ടില്‍ ശ്രീ.എന്‍.എം.ഹുസ്സൈന്‍ കുറച്ച് നാളുകളായി എന്തൊക്കെയോ എഴുതിക്കൂട്ടുന്നത് കണ്ടിട്ടുണ്ടാവുമല്ലോ. ഗലീ‍ലിയോ മിത്ത് എന്ന പേരില്‍ കഴിഞ്ഞ ദിവസവും അദ്ദേഹം ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. അതിനൊന്നും അല്പമെങ്കിലും സാമാന്യബുദ്ധിയും ശാസ്ത്രബോധവുമുള്ള ആരും മറുപടി പറയേണ്ടതില്ല എന്ന അഭിപ്രായമാണ് മറ്റു പലരെയും പോലെ എനിക്കുമുള്ളത്. കാരണം സൃഷ്ടിവാദമാണ് ശരിയെന്ന് വാദിക്കുന്ന ഒരാളോട് എന്താണതിന്റെ തെളിവ് എന്ന് ചോദിച്ചാല്‍ ഞാനും നിങ്ങളുമെല്ലാം അതിന്റെ തെളിവാണ് എന്നാവും പറയുക. അതുകൊണ്ട് അങ്ങനെ വിശ്വസിക്കുകയോ മറ്റുള്ളവരെ വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുകയോ ചെയ്യുന്ന ഒരാളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല.
പിന്നെ എന്തിനാണ് ഇങ്ങനെയൊരു പോസ്റ്റ്? അദ്ദേഹം മേല്പറഞ്ഞ പോസ്റ്റില്‍ സത്യസന്ധതയെപ്പറ്റി വളരെയേറെ പറഞ്ഞിട്ടുണ്ട്. പക്ഷെ ആ സത്യസന്ധത അദ്ദേഹം കാണിക്കാത്തത് കൊണ്ട് മാത്രമാണ് ഇവിടെ ഇങ്ങനെയൊരു കുറിപ്പ് എഴുതേണ്ടി വന്നത്.
അദ്ദേഹം ഇങ്ങനെ എഴുതി. പരശുരാമന്‍   മഴുവെറിഞ്ഞപ്പോള്‍ കടലില്‍നിന്നും ഉയര്‍ന്നു വന്നതാണ് കേരളം എന്ന് അഭ്യസ്തരായ ആരും വിശ്വസിക്കുന്നില്ല
അതിന്‍ ഞാന്‍ ഇങ്ങനെ ഒരു കമന്റ് ഇട്ടു. “ എല്ലാം ദൈവം സൃഷ്ടിച്ചുവെന്ന് വിശ്വസിക്കുന്ന ഒരാള്‍ക്ക് ദൈവത്തിന്റെ അവതാരമായ പരശുരാമന്‍ കേരളം മഴുവെറിഞ്ഞ് നേടിയെന്ന് എന്തുകൊണ്ട്  വിശ്വസിക്കാനാവുന്നില്ല?’
എന്റെ ഈ കമന്റ്റ് അസഭ്യമോ പോസ്റ്റില്‍ നിന്നും വിട്ടുനില്‍ക്കുന്നതോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം അത് ഡിലീറ്റ് ചെയ്യുകയാണുണ്ടായത്. ഞാന്‍ വീണ്ടും ഒരു കമന്റ് ചെയ്തു. “പരശുരാമന്‍ ഹിന്ദു ദൈവമായ വിഷ്ണുവിന്റെ അവതാരമായത് കൊണ്ടാണോ താങ്കള്‍ പരശുരാമന്‍ കേരളം മഴുവെറിഞ്ഞ് ഉയര്‍ത്തിയെടുത്തത് എന്ന് വിശ്വസിക്കാത്തത്. അങ്ങനെയാണെങ്കില്‍ താങ്കളുടെ പോസ്റ്റിലുള്ള ദൈവം എന്ന സര്‍വ്വനാമത്തിന് പകരം താങ്കള്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ പേര് ഉപയോഗിക്കുകയല്ലേ വേണ്ടത്?”
ഡോക്കിന്‍സ് പ്രധാനമായും ക്രിസ്ത്യന്‍ വിശ്വാസങ്ങളെയും പുതിയനിയമത്തെയും പഴയനിയമത്തെയുമെല്ലാമാണു  വിമര്‍ശിച്ചിരിക്കുന്നത്. അപ്പോള്‍ മറ്റൊരു ദൈവത്തിന്റെ അസ്തിത്വത്തിലും വിശ്വസിക്കാത്തയാള്‍ ഡോക്കിന്‍സിന് മറുപടി പറയേണ്ട കാര്യമുള്ളതായി തോന്നുന്നില്ല.   ശ്രീ.രവിചന്ദ്രന്‍ നാസ്തികനായ ദൈവത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട് 2006 ല്‍ പുറത്തിറങ്ങിയ ദൈവവിഭ്രാന്തിയെ വിമര്‍ശിച്ചുകൊണ്ട് 2008 നകം തന്നെ 21 പുസ്തകങ്ങള്‍          പുറത്തിറങ്ങിയിട്ടുണ്ടെന്നും 25 പുസ്തകങ്ങള്‍ പുറത്തിറങ്ങുവാന്‍ പോകുന്നുവെന്നും.      അപ്പോള്‍ ആ‍രും മറുപടി പറയുന്നില്ല എന്ന് അദ്ദേഹത്തിന്‍ വിഷമിക്കേണ്ട കാര്യവുമില്ല.    
എന്നാല്‍ സത്യസന്ധനായ അദ്ദേഹം എന്റെ അഭിപ്രായങ്ങള്‍ വീണ്ടും ഡിലീറ്റ് ചെയ്യുകയുണ്ടായി. ശ്രീ. നാരായണന്‍ എന്നയാള്‍ “ഇനിയിങ്ങനെ തമാശ ലേഖനങ്ങള്‍ എഴുതരുത്, ചിരിച്ച് ചിരിച്ച് മതിയായി” എന്ന മട്ടിലൊരു കമന്റ് ഇട്ടിരുന്നു. അതുപോലെ ശ്രീ.റഫീക്ക് കീഴാറ്റൂര്‍   അവജ്ഞയോടെ തള്ളിക്കളയേണ്ടവ മാത്രമാ‍ണ്  ഇത്തരം ലേഖനങ്ങള്‍ എന്നൊരു കുറിപ്പുമിട്ടിരുന്നു.പിന്നെ ചാര്‍വാകന്റെ കമന്റ്.  ഇവയെല്ലാം ഡിലീറ്റ് ചെയ്യപ്പെടുകയുണ്ടായി.(ഞാന്‍ ആ ബ്ലോഗ് നോക്കിയ ചുരുങ്ങിയ സമയത്ത് കണ്ട കമന്റുകളാണിവ). ഒടുവില്‍ അവിടെ അവശേഷിക്കുന്നത് ലേഖകനെ പ്രശംസിച്ച് കൊണ്ടുള്ളവ മാത്രമാണ്. (അദ്ദേഹത്തെ പരിഹസിച്ചാല്‍ ഡിലീറ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന് മറ്റുള്ളവരെ പരിഹസിക്കാം)  അതിലൊന്നും എതിരഭിപ്രായമില്ല. പക്ഷെ സത്യസന്ധതയെയും ധാര്‍മ്മികതയെയും പറ്റി അദ്ദേഹം പ്രഭാഷണം നടത്താതിരുന്നാല്‍ മാത്രം മതി.
അദ്ദേഹം ഒരു വലിയ സംഭവമാണെന്ന് തോന്നുന്ന തരത്തിലാണു അദ്ദേഹത്തിന്റെ ഓരോ രചനയും.ചില പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുക
“പരിണാമവിദ്വാനായി ബൂലോകത്ത് കണക്കാക്കപ്പെട്ട ബ്രൈറ്റിന്റെ അസംബന്ധ വാദങ്ങള്തുറന്നുകാട്ടിയത് ബ്ളോഗ് വായനക്കാര്ശ്രദ്ധിച്ചിരിക്കും
മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു.
ഏറ്റവും ഒടുവിലായി ബ്രൂക്സ്- വിലി ശാസ്ത്രജ്ഞരെ കുറിച്ച് പുതിയ മഠയത്തരങ്ങള്‍  എഴുതിയത് തുറന്നുകാട്ടിയപ്പോള്പഴയ ഞാണിന്മേല്ക്കളി ആവര്ത്തിച്ചതും വായനക്കാര്കണ്ടു
മറ്റൊരിടത്ത്
മലയാളത്തില്മൂന്ന് പരിണാമ വിമര്ശനങ്ങള്എഴുതിയിട്ടും അതിനു മറുപടിയായി ഒരു ലഘുലേഖ പോലും ഇറക്കാന്ശേഷിയോ ചങ്കൂറ്റമോ ഇല്ലാത്ത കേരള യുക്തിവാദികളും കേരള ശാസ്ത്രസാഹിത്യ പരിഷത്തും വിവരമുള്ള വായനക്കാര്ക്കിടയില്പരിഹാസ കഥാപാത്രങ്ങളാണ്
ഇതാ വേറൊരെണ്ണംഎന്റെ ബ്ളോഗില്പരിണാമ ചര്ച്ചയുടെ പോസ്ററിട്ടതോടെ പരിണാമ പരാക്രമികളായ ജാക്ക് കെ.പി വീരന്മാര്അപ്രത്യക്ഷരാവുകയും ചെയ്തു“
അദ്ദേഹം എല്ലാവരെയും തുറന്ന് കാട്ടി, മലര്‍ത്തിയടിച്ചു, മറ്റുള്ളവര്‍ക്ക് ഒരു മറുപടി പോലും എഴുതാന്‍ ശേഷിയില്ല എന്നെല്ലാമാണ് എഴുതിയിരിക്കുന്നത്. ഇതിനെ ആത്മപ്രശംസയെന്നല്ലാതെ എന്താണ് പറയുക. ഇവയൊന്നും മറുപടി അര്‍ഹിക്കാത്തത് കൊണ്ടാണ് ആരും ഇതിനൊന്നും മറുപടി പറയുവാന്‍ തുനിയാത്തതെന്ന് അദ്ദേഹം മനസ്സിലാക്കുന്നില്ല എന്നതാണത്ഭുതം.
എം.പി.പരമേശ്വരന്റെ പ്രപഞ്ചരേഖ എന്ന പുസ്തകത്തില്‍ ഇത്തരക്കാരെ പറ്റി പറഞ്ഞിരിക്കുന്നത് നോക്കുക. “മറ്റൊരു കൂട്ടരുണ്ട്. അവരും ശാസ്ത്രം പഠിച്ചവര്‍ തന്നെ. പക്ഷെ അതിന്റെ വക്ക് മാത്രം കടിച്ചവര്‍. കരുതിക്കൂട്ടിത്തന്നെ മിസ്റ്റിസിസത്തെ – നിഗൂഡവാദങ്ങളെ – ശാസ്ത്രവുമായി കൂട്ടിക്കലര്‍ത്തി ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നവര്‍. പണ്ട് നിരീശ്വരവാദിയായ ദിദറോവിനെ പറ്റിക്കാനായി റഷ്യന്‍ ചക്രവര്‍ത്തി എയ്ലര്‍ എന്ന ഗണിത ശാസ്ത്രജ്ഞനെ ചട്ടം കെട്ടിയ ഒരു കഥയുണ്ട്. നിറഞ്ഞ സദസ്സില്‍ വച്ച് എയ്ലര്‍ ദിദറൊവിനോട് ആവശ്യപ്പെട്ടു : (a+bn )/n=x,donc Dieu existe, respondez. ദിദറോവിന് ബീജഗണിതം അറിയാമായിരുന്നില്ല. അയാള്‍ തല താഴ്ത്തിയിരുന്നു.  എന്താണ് ഇതിനര്‍ത്ഥം? a+bn)/n=x  എന്നതിനര്‍ത്ഥം,   a=1, b=2,  n=3 ആണെങ്കില്‍  x=3 പകരം a=3,  b=3, n=4  ആണെങ്കില്‍  x=21 എന്നൊക്കെയാണ്.  donc Dieu existe, respondez എന്ന് പറഞ്ഞാല്‍ “അത് കൊണ്ട് ദൈവം ഉണ്ട്, മറുപടി പറയൂ” എന്നാണര്‍ത്ഥം.  (a+bn )/n=x ആയത് കൊണ്ട് ദൈവം ഉണ്ടെന്ന് വരുന്നതെങ്ങനെയാണ്‍? പരിഭ്രമം കൊണ്ട് ദിദറോവിന്‍ അത് ചോദിക്കാന്‍ പറ്റിയില്ല. ഇതിനെക്കാള്‍ വളരെ വലിയ സങ്കീര്‍ണങ്ങളായ സമീകരണങ്ങള്‍, ബിരുദ വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കുകൂടി മനസ്സിലാക്കാന്‍ പ്രയാസമായ സമീകരണങ്ങള്‍ നിരത്തിവച്ച് ബ്രഹ്മത്തിന്റെയും മറ്റും അസ്തിത്വം തെളിയിച്ചതായി അവകാശപ്പെടുകയാണ് ചിലര്‍” ഇത് പോലെയാണ് ഇദ്ദേഹം സൃഷ്ടിവാദം തെളിയിക്കുന്നത്.
ഇസ്ലാമിക രാഷ്ട്രങ്ങളില്‍ പോലും പരിണാമ സിദ്ധാന്തം പഠിപ്പിക്കുന്നുവെന്നതിനെ പറ്റി സൃഷ്ടിവാദമാണ് ശരിയെന്ന് വാദിക്കുന്ന അദ്ദേഹത്തിന് എന്താണ് പറയാനുണ്ടാവുക
“ശാസ്ത്രവും കപടശാസ്ത്രവും”  എന്ന പുസ്തകത്തില്‍ നിന്ന്: അമേരിക്കയില്‍ സുപ്രീം കോടതി വിധിയെ ഇതുവരെ മറികടക്കുവാന്‍ സൃഷ്ടിവാദികള്‍ക്ക് കഴിഞ്ഞിട്ടില്ല. കന്‍സാസ് സ്കൂള്‍ ബോര്‍ഡ് പുന:സംഘടിപ്പിക്കപ്പെട്ടപ്പോള്‍ സൃഷ്ടിവാദികള്‍ പുറത്താക്കപ്പെട്ടു. പക്ഷെ സൃഷ്ടിവാദം, ശാസ്ത്രീയ സൃഷ്ടിവാദം എന്നീ ലേബലുകള്‍ ഉപേക്ഷിച്ച് ‘ബുദ്ധിയുള്ള ഡിസൈന്‍’ എന്ന് ലേബലില്‍ പ്രചാരണം നടക്കുകയാണ്. പക്ഷെ വിദ്യാഭ്യാസ രംഗത്ത് അവര്‍ക്ക് കാര്യമായ പ്രതികരണമൊന്നും ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടില്ല. അതേ സമയം മത മൌലിക വാദികള്‍ ഉള്ളിടത്തോളം കാലം പരിണാമ സിദ്ധാന്ത വിരുദ്ധ പ്രചാരണം നടന്നുകൊണ്ടേയിരിക്കും. അതിനാല്‍ ശാസ്ത്രജ്ഞരും ശാസ്ത്രീയ സമീപനത്തില്‍ വിശ്വസിക്കുന്നവരും സദാ ജാഗരൂകരായിരിക്കേണ്ടതുണ്ട്.”
ഡോക്കിന്‍സ് നിരൂപണം കൊണ്ട്   ഇദ്ദേഹം  ലക്ഷ്യമാക്കുന്നത് എന്താണെന്ന് വ്യക്തമല്ല. ഒരു പക്ഷെ ഡോക്കിന്‍സിന്റെ ചെലവില്‍ പ്രശസ്തനാകാനായിരിക്കാം. (പക്ഷെ ഇദ്ദേഹത്തിന്റെ പേരില്‍ ഞാന്‍ പ്രശസ്തനാകാന്‍ ഉദ്ദേശ്ശിക്കാത്തത് കൊണ്ട് ഈ പരിപാടി തുടരുന്നതല്ല.)  ഒന്നുകില്‍ എന്തോ രഹസ്യ അജണ്ടയുമായി ഇറങ്ങിയിരിക്കുന്ന ബുദ്ധിമാനാണിദ്ദേഹം. അല്ലെങ്കില്‍ ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടിനിപ്പുറം എത്താത്ത ഒരാള്‍.

5 comments:

njan oru manithan said...

very true

ചാർ‌വാകൻ‌ said...

കാലഹരണപ്പെട്ട മനുഷ്യനെന്നു തോന്നുമെങ്കിലും,അതല്ല.വളരെ കൃത്യമായ അജണ്ടയുണ്ട്.അതിനു ഫണ്ടുമുണ്ട്.
ശാസ്ത്രം=യുദ്ധശാസ്ത്രം.ഡാർവനിസം=സോഷ്യൽ ഡാർവനിസം=നാസിസം...എന്നിങ്ങനെപോകുന്ന വ്യാഖ്യാനങ്ങൾ.
(ഒരു സിനിമയിൽ ദിലീപിന്റെ കഥാപാത്രം പറയുന്നു.ഞങ്ങടെ ദൈവത്തിനും’കൃ’ഉണ്ട് നിങ്ങടെ ദൈവത്തിനും’കൃ’ഉണ്ട് പിന്നെന്നാ ..?)
പറഞ്ഞുപറഞ്ഞ് അവസാനം.സത്യമായദൈവമെന്നുപറയുന്നത് ഞങ്ങൾ ആരാധിക്കുന്ന ‘അള്ളാ’ യാണന്നു പറയുന്നതുവരെ ഈ എപ്പിസോഡ് തുടരും..

chithrakaran:ചിത്രകാരന്‍ said...

ഈ മൊല്ലാക്കമാര്‍ക്കും, മുക്രിമാര്‍ക്കും അദ്ധ്വാനിക്കാതെ പണവും, ജീവിത സൌകര്യങ്ങളും അണ്ണാക്കില്‍ വന്നു കേറുമ്പോള്‍
ആ പണം കൊണ്ട് അഭിമാനകരമായ ഒരു പാരമ്പര്യം വിലക്കുവാങ്ങിക്കളയാം എന്ന് ഉള്‍വിളിയുണ്ടാകുക സ്വാഭാവികമാണ്.അറിവുള്ള ജനങ്ങളെ പണംകൊണ്ട് വെല്ലുവിളിച്ച് മേല്‍ക്കൈ നേടാമെന്ന് ഏതെങ്കിലും മുസ്ല്യാര്‍ക്ക് തോന്ന്യാല്‍
കുറ്റം പറയാനാകില്ല. അതു പണത്തിന്റെ നെഗിളിപ്പാണ്. അല്ലാതെ, മുസ്ല്യാരുടെ ശാസ്ത്രജ്ഞാനമല്ല.
ശാസ്ത്രത്തേയും ശാസ്ത്രജ്ഞന്മാരേയും പൊളിച്ചടുക്കുന്നതായി മേനി നടിക്കുന്ന ഈ ഉത്തരം താങ്ങി പല്ലികള്‍ ശാസ്ത്രത്തിന്റെ സംഭാവനകളായ മൊബൈല്‍ ഫോണും, കംബ്യൂട്ടറും,ഇന്റെര്‍നെറ്റും... ഉളുപ്പില്ലാതെ ഉപയോഗപ്പെടുത്തി സൃഷ്ടിവാദത്തിന് അടിത്തറപാകുന്നത് പണംകൊണ്ട് പാരമ്പര്യം നിര്‍മ്മിക്കാമെന്ന അജണ്ടയുടെ ഭാഗമായിത്തന്നെയാണ് :)

ശാസ്ത്രവിഷയങ്ങള്‍ ശാസ്ത്ര ആഭിമുഖ്യമുള്ളവരോട് ചര്‍ച്ച ചെയ്യുക എന്നല്ലാതെ, ഉടുതുണിയില്ലാതെ നാണംകെട്ടുപോകുന്ന ഗോത്രദൈവസങ്കല്‍പ്പങ്ങള്‍ക്ക് ശാസ്ത്രം കൊണ്ട് ഷെഢിയുണ്ടാക്കാന്‍ തത്രപ്പെടുന്ന മൊല്ലാക്കമാരുമായി ചര്‍ച്ച ചെയ്യേണ്ടതല്ല ശാസ്ത്രവിഷയങ്ങള്‍.

Ashiq said...

well said... in his previous post ,, where he said comments will be deleted if any personal offense i asked, so what about you mr hussein... he deleted that also...

നിസ്സഹായന്‍ said...

ഹുസൈന്‍ സാഹിബ് 23-25 വര്‍ഷങ്ങളോളം ഏകാഗ്രമായി പരിണാമവാദവും പ്രകൃതി നിര്‍ദ്ധാരണവും പഠിച്ചയാളാണ്. അതിനു മുന്‍പേ അദ്ദേഹവും കൂട്ടരും, നാക്കു തിരിയുന്നതുമുതല്‍ പഠിച്ചു തുടങ്ങുന്ന ഒന്നുണ്ട്, അത് സ്വന്തം മതഗ്രന്ഥമാണ്. ആദ്യം നിഷ്കൃഷ്ടമായി മതഗ്രന്ഥം അഭ്യസിക്കുകയും ജീവിതത്തിന്റെ സര്‍വമേഖലകളെയും അതുപയോഗിച്ച് വ്യാഖ്യാനിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്ന, ആദ്യകാല CPM പോലെയുള്ള, ഒരു മിലിട്ടന്റ് മതത്തിന്റെ അനുയായി യുക്തിസഹമായ ശാസ്ത്രം പിന്നീട് പഠിച്ചിട്ട് യാതൊരു പ്രയോജനവുമില്ല. മസ്തിഷ്ക്ക പ്രക്ഷാളനം മൂലം മറ്റേത് അറിവും, സ്വന്തം മതശാസ്ത്രത്തിന് വിപരീതമാണെങ്കില്‍ തിരസ്ക്കരിക്കുകയെന്ന മെക്കാനിസം ഇംപ്ലാന്റ് ചെയ്യപ്പെട്ട തലച്ചോറാണ് അവരുടേത്. കോളേജിലും മറ്റും ശാസ്ത്രം പഠിക്കാന്‍ ഇടയായ അദ്ദേഹം ശാസ്ത്രത്തെ സംശയദൃഷ്ടിയോടെ വീക്ഷിക്കുകയും അതിനെ സ്വന്തം മതഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുവാനും തുടങ്ങിയപ്പോള്‍, അതു തികച്ചും യുക്തിവിരുദ്ധമായ ഒന്നായി തിരിച്ചറിയാന്‍ തുടങ്ങിയതില്‍ അത്ഭുതമില്ല. മതം യുക്തിപരവും ശാസ്ത്രം യുക്തിരഹിതവും !! കൂടാതെ ശാസ്ത്രത്തെ ഗൌരവത്തോടെ പഠിക്കുന്ന ആളുകള്‍ അദ്ദേഹത്തെപ്പോലെ അത് ക്രിട്ടിക്കലായി കാണാതെ വാരിവലിച്ചു വിഴുങ്ങുകയാണെന്നും അങ്ങിനെ അവര്‍ ശാസ്ത്രാന്ധവിശ്വാസികളായി മാറിയെന്നും അദ്ദേഹം നിരൂപിക്കുന്നു. അതായത് അദ്ദേഹം മതഗ്രന്ഥത്തെ ഏതു നിലയില്‍ സമീപിക്കുന്നുവോ അതേ രീതിയില്‍ തന്നെയാണ് ശാസ്ത്രകുതുകികള്‍ ശാസ്ത്രത്തെ സമീപിക്കുന്നതെന്നും വിലയിരുത്തിയാല്‍ നാമെന്തു പറയാന്‍ !!!! കൂടെ ഉദാരമായി കൈയ്യടിച്ചുകൊടുക്കാന്‍ ലജ്ജയെന്തെന്നറിയാത്ത ഒരു 'സത്യാന്വേഷി'യും !!!