(ഫെങ് ഷ്വയി വിശ്വാസമനുസരിച്ചുള്ള ബുദ്ധ പ്രതിമകള്‍)
ഫെങ് ഷ്വയി എന്ന ചൈനീസ് വാസ്തുശാസ്ത്രത്തിന്‍ ഭാരതീയ-കേരളീയ
വാസ്തുശാസ്ത്രത്തോടൊപ്പം കേരളത്തില്‍ വളരെയധികം പ്രചാരം നല്‍കുന്നതിന്‍ മലയാള
മനോരമ മുന്‍പ് ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഫെങ് ഷ്വയി
സംബന്ധമായ ധാരാളം ലേഖനങ്ങള്‍ മനോരമയുടെ ഓണലൈന്‍ എഡിഷനില്‍ ലഭ്യമായിരുന്നു.
എന്നാല്‍ എന്തുകൊണ്ടാണെന്നറിയില്ല മനോരമയും ഫെങ് ഷ്വയിയും തമ്മില്‍
തെറ്റിയിരിക്കുന്നു. ചൈനീസ് വാസ്തു ശാസ്ത്രം സംബന്ധിച്ച ലേഖനങ്ങളെല്ലാം തന്നെ
മനോരമ ഓണ്‍ ലൈന്‍ എഡിഷനില്‍ നിന്ന് പിന്‍ വലിച്ചിരിക്കുന്നു. (തന്റെ
വാസ്തുശാസ്ത്രം അനുസരിച്ചുള്ള വീടുകള്‍ക്കുള്ള
പ്ലാനുകളുടെ പുതിയ പുസ്തകം പ്രസിദ്ധീകരണത്തിന് നല്‍കണമെങ്കില്‍ ചൈനീസ്
ശാസ്ത്രത്തെ ഉപേക്ഷിക്കണമെന്നെങ്ങാനും കാണിപ്പയ്യൂര്‍ നിബന്ധന വച്ചോയെന്ന്
അറിഞ്ഞുകൂടാ)
അതെന്തായാലും
ഭാരതീയ വാസ്തുശാസ്ത്രവും ചൈനീസ് വാസ്തുശാസ്ത്രവും ഒന്നിച്ച് നോക്കുന്നവരുടെ എണ്ണം
കൂടി വരുന്നുണ്ട്. അതിന്റെ തെളിവാണല്ലോ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും
ഇരിക്കുന്ന “ചിരിക്കുന്ന ബുദ്ധ”ന്റെ പ്രതിമയും “ഭാഗ്യമുള”യും അക്വേറിയവും മറ്റും.
എന്നാല്‍ വാസ്തുശാസ്ത്രവും ഫെങ് ഷ്വയിയും തമ്മില്‍ കൊമ്പുകോര്‍ത്താല്‍ എന്ത്
ചെയ്യും.
“ÕÞØíÄáÖÞØídÄ¢
¥ÈáØøß‚í Õà¿í ÎÈá×cÈá ÎÞdÄ¢ ÄÞÎØßAÞÈáU ØíÅÜÎÞÃí. ¥ÄáæµÞIí Õà¿ßÈáUßW Ëß×í¿ÞCí
ÕÏíAáKÄßæÈ ÕÞØíÄá çdÉÞrÞÙßMßAáKßÜï. Õà¿ßÈáUßW 溿ߵZ ÕÏíAáKÄᢠ©JÎÎæÜïKá ÕÞØíÄá
ÉùÏáKá. ÎàÈßæÈ Õ{VJÞX ÄÞWÉøcÎáUÕV ÎáxçJÞ ÉâçLÞGJßçÜÞ æºùßÏ µá{ÎáIÞAß Õ{VJáKÄá
æµÞIá µáÝMÎßÜï. “ മനോരമയിലെ വാസ്തു കണ്‍സള്‍ട്ടന്റ് ശ്രീ.മനോജ്.എസ്.നായരുടെ അഭിപ്രായമാണിത്
(വിവിധ രീതിയില്‍ സജ്ജീകരിച്ച ഭാഗ്യമുളകള്‍) എന്നാല്‍ ഫെങ് ഷ്വയി അനുസരിച്ച് മുളയുടെ ബലം മനുഷ്യന്റെ നല്ല ആരോഗ്യത്തെ
സൂചിപ്പിക്കുന്നു. അതിനാല്‍ ഭാഗ്യമുള വീട്ടിനുള്ളില്‍ വയ്ക്കുന്നത് വളരെ നല്ലതാണ്.
പലനിറങ്ങളിലുള്ള ചെറിയ പാറക്കഷണങ്ങള്‍ക്കിടയില്‍ വച്ച് നന്നായി അലങ്കരിച്ച മുള പുതിയ വീട്ടില്‍
താമസമാകുന്നവര്‍ക്ക് സമ്മാനമായി നല്‍കുക പതിവാണ്. വിവാഹസമ്മാനമായും ചൈനീസ് പുതുവര്‍ഷത്തിനും
ഭാഗ്യമുള സമ്മാനമായി നല്‍കുന്നു.
ഇനി
വീടിനുള്ളില്‍ ഫിഷ് ടാങ്ക് വയ്ക്കുന്നതിനെപ്പറ്റി ഫെങ് ഷ്വയി പറയുന്നതെന്താണെന്ന്
നോക്കാം. അക്വേറിയം ഫെങ് ഷ്വയി പ്രകാരമുള്ള അഞ്ച് ധനാകര്‍ഷണ വസ്തുക്കളെ
പ്രതിനിധാനം ചെയ്യുന്നു. ജലം, തടി(അക്വേറിയത്തിനുള്ളിലെ സസ്യങ്ങള്‍),
ലോഹം(അക്വേറിയം നിര്‍മ്മിക്കാനുപയോഗിക്കുന്നത്), ഭൂമി(അക്വേറിയത്തിനുള്ളിലുള്ള
മണ്ണ്, കല്ല് തുടങ്ങിയവ), അഗ്നി(അക്വേറിയത്തിനുള്ളിലെ മഞ്ഞ, സ്വര്‍ണ്ണ
മത്സ്യങ്ങളും അതിനുള്ളിലെ വൈദ്യുത വിളക്കുകളും) എന്നിവയെല്ലാം ഒത്തുചേര്‍ന്ന
അക്വേറിയം വീട്ടിനുള്ളില്‍ വയ്ക്കുന്നത് ഐശ്വര്യം
പ്രദാനം ചെയ്യുമെന്ന് ഫെങ് ഷ്വയി ശാസ്ത്രകാരന്മാര്‍ ഉറപ്പിച്ച് പറയുന്നു.
വാസ്തു
ശരിയെങ്കില്‍ ഫെങ് ഷ്വയി തെറ്റ്. മറിച്ചാണെങ്കില്‍ വാസ്തു തെറ്റ്. ഇത് രണ്ടും കൂടി
എങ്ങനെ ഒന്നിച്ച് ശരിയാകും? ഏതാണ് തെറ്റെന്ന് എങ്ങനെയറിയും. അതുകൊണ്ട് രണ്ടും
ഇരിക്കട്ടെ. അല്ലേ.
(ഫെങ് ഷ്വയ് പ്രകാരം സസ്യങ്ങളും അക്വേറിയവുമായി മുറി സജ്ജീകരിച്ചിരിക്കുന്നു)
1 comment:
charcha cheyyappedenda vishayam.,.... aashamsakal.... blogil puthiya post.... PRITHVIRAJINE PRANAYICHA PENKUTTY.., EE ADUTHA KALATHU ... vayikkumallo....
Post a Comment