സന്തോഷ് മാധവന് ജയിലില്‍ പരമസുഖമെന്ന് വാര്‍ത്ത. ജയിലില്‍ പൂജയും ജ്യോത്സ്യവും ആണത്രേ സ്വാമിയുടെ പ്രധാന ജോലി. ജയിലിലെ ആസ്ഥാന പൂജാരി ആക്കാനായിരുന്നു ജയില്‍ ജീവനക്കാരുടെ ശ്രമമെന്നും തടവുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അത് നടന്നില്ലെന്നും വാര്‍ത്തയിലുണ്ട്. എങ്കിലും ആ തിരുവടികള്‍ വണങ്ങാന്‍ എത്രപേര്‍ കാത്തുനില്ക്കുന്നുണ്ടാവും. ജയിലാശ്രമത്തില്‍ സന്തോഷ് മാധവ ചൈതന്യ സ്വാമികള്‍ അനുഗ്രഹങ്ങള്‍ കൊരിചോരിഞ്ഞു നില്‍ക്കുന്നത് കാണുവാനും അനുഗ്രഹം വാങ്ങാനും സാധാരണ ഭക്തര്‍ക്ക് അവസരം ഇല്ലാതായിപ്പോയല്ലോ എന്നുള്ള ഒരു വിഷമമേ ഉള്ളൂ. സ്വാമി രാവിലെ കുളി കഴിഞ്ഞു ചന്ദനവും ചാര്‍ത്തി പ്രത്യേക മുറിയില്‍ വന്നിരിക്കുമ്പോള്‍ തടവുകാരും ജീവനക്കാരും വന്ന് ജ്യോത്സ്യം നോക്കിക്കുകയും ജാതകം എഴുതിപ്പിക്കുകയും ആവശ്യക്കാര്‍ക്ക് സ്വാമി ചരട് ജപിച്ചു കെട്ടിക്കൊടുക്കുകയും ചെയ്യുമത്രേ. ശനിദശ ഒഴിവാക്കാനുള്ള പൊടിക്കൈകളും പറഞ്ഞ് കൊടുക്കുമായിരിക്കും. സ്വാമി ജയിലിലെ വി.ഐ.പികളുടെ കയ്യും മുഖവും നക്ഷത്രവും ജാതകവും നോക്കി ഭൂതവും ഭാവിയും പറഞ്ഞ് രസിക്കുന്നു . എന്തേ സ്വാമിക്ക് സ്വന്തം ജാതകം ഒന്ന് നേരത്തെ നോക്കാന്‍ തോന്നിയില്ല. ആവശ്യമായ പ്രതിവിധികള്‍ ചെയ്തിരുന്നുവെങ്കില്‍ ഈ വനവാസം ഒഴിവാക്കാമായിരുന്നുവല്ലോ .
വേറെ ഒരു സ്വാമി, ഒരു നിത്യാനന്ദ, ഇപ്പോള്‍ നിത്യവും ആനന്ദം ഒന്നുമില്ലെന്ന് തോന്നുന്നു. ജാമ്യത്തില്‍ ഇറങ്ങി തീ കായുന്നു, വെയില് കൊള്ളുന്നു. പൊയ്പ്പോയ ശക്തികള്‍ തിരിച്ചുപിടിക്കാനാനത്രേ അഗ്നി തപസ്സ്.
(ദാ ഇത് വായിക്കാന്‍ മറക്കല്ലേ http://berlytharangal.com/?p=4702 )
ഈ സ്വാമിമാരുടെ ഓരോരോ തമാശകള്‍.
1 comment:
സ്വാമിമാര്‍ക്കൊക്കെ എന്തും ആവാലോ
Post a Comment