Thursday, September 23, 2010

ഇന്ത്യയ്ക്ക് കോമണ്‍‌വെല്‍ത്ത് കിരീടം നേടാന്‍ സാദ്ധ്യത

                 2006 ല്‍ മെല്‍ബണില്‍ നടന്ന കോമണ്‍ വെല്‍ത്ത്  ഗെയിംസില്‍ ആതിഥേയരായ ആസ്ട്രേലിയ ചാമ്പ്യൻ‌പട്ടം നേടിയിരുന്നു. ഇത്തവണ ഇന്ത്യയ്ക്ക് കിരീടം നേടാന്‍ സാദ്ധ്യത തെളിയുന്നു. ഇന്ത്യക്ക് അതിന് കഴിഞ്ഞാല്‍ അതിന്റെ പിന്നില്‍ പ്രവര്ത്തി‍ച്ച സുരേഷ് കല്‍മാഡിക്കും സംഘാടക സമിതിക്കും തീര്ച്ച‍യായും അഭിമാനിക്കാവുന്നതാണ്. മെല്‍ബണ്‍ ഗെയിംസില്‍ ആസ്ട്രേലിയ 84 സ്വര്‍ണ്ണം നേടി ഒന്നാമതെത്തിയപ്പോള്‍ ഇംഗ്ലണ്ട് 36 സ്വര്ണ്ണ‍ത്തോടെ രണ്ടാമതും കാനഡ 26 സ്വര്‍ണ്ണത്തോടെ മൂന്നാമതുമെത്തിയിരുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തോടെ 22 സ്വറ്ണ്ണവും 17 വെള്ളിയും 11 വെങ്കലവും നേടിയ ഇന്ത്യ നാലാം സ്ഥാനത്തെത്തി. എന്നാല്‍ ഇത്തവണ ഇന്ത്യ ഇവയെല്ലാം കവച്ച് വയ്ക്കുമെന്ന് കരുതുന്നു. ലോകറെക്കോര്‍ഡ്കാരും മികച്ച താരങ്ങളും കൂട്ടത്തോടെ പിന്മാറിത്തുടങ്ങിയത് ഇന്ത്യ ന്‍  താരങ്ങൾക്ക് മെഡല്‍കൊയ്ത്ത് നടത്തുവാ‍ന്‍ ഊര്ജ്ജം‍ പകരും. ലോക കായികരംഗത്ത് ഇന്ത്യ ഒരു വന്‍ ശക്തിയാണെന്ന് തെളിയിക്കുന്നതിനായി  സംഘാടകസമിതിയുടെ അറിവോടെ മേല്പാലവും  സീലിംഗും പൊളിച്ചതാണെന്നും പറയപ്പെടുന്നു. ജീവനില്‍ കൊതിയുള്ള മുന്‍ നിര താരങ്ങളുടെ പിന്മാറ്റത്തെ തുടര്‍ന്ന് ഗെയിംസിനെത്തുന്ന രണ്ടാംകിട - മൂന്നാംകിട താരങ്ങളെ ഇന്ത്യക്കാര്ക്ക്‍ അനായാസം തോല്പിക്കാനാകുമെന്ന് കരുതാം. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ കായിക ചരിത്രത്തില്‍ ഒരു പൊന്‍തൂവലായിരിക്കുമത്. കൂടാതെ ഇങ്ങനെ തന്നെ ഒരു ഒളിമ്പിക്സ് കൂടി സംഘടിപ്പിക്കുവാന്‍ ഇന്ത്യക്ക് കഴിയുകയാണെങ്കില്‍ അധികകാലം മുമ്പല്ലാതെ ഒരു കേന്ദ്രമന്ത്രി പറഞ്ഞത് പോലെ ഇന്ത്യക്ക് 100 ഒളിമ്പിക്സ് മെഡല്‍ നേടാനാവുന്ന കാലം വിദൂരമല്ല.

3 comments:

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹഹഹ..........
കലക്കി !!! ഇത്രയും ആലോചനാമൃതമായ തമാശ അടുത്തെങ്ങു വായിച്ചിട്ടില്ല. ചിത്രകാരന്‍ ആ ബുദ്ധിയെ നമിച്ചോട്ടെ :)
അടുത്ത ഒളിമ്പിക്സുകൂടി ആതിഥേയത്വം വഹിക്കാനായി കല്‍മാടിക്കുട്ടനെ ധൈര്യപൂര്‍വ്വം ഏല്‍പ്പിക്കാം... നൂറില്‍ കൂടുതല്‍ സ്വര്‍ണ്ണവും, വെള്ളിയും,വെങ്കലവും ഇന്ത്യക്കുതന്നെ ലഭിക്കും തീര്‍ച്ച !
ചിത്രകാരന്റെ പോസ്റ്റ് :
ഈ നാണക്കേട് നമുക്കു സ്വന്തം !!!

Jishad Cronic said...

ആര്‍ക്കും മത്സരിക്കാം സ്വര്‍ണം ഉറപ്പ് ! ഹാ ഹാ ഹാ .... കൊള്ളാം...

അശ്വതി said...

അതെ. ധൈര്യം ഉണ്ടെങ്കില്‍ ഒളിമ്പിക്സ് ഇന്ത്യക്ക് അനുവദിക്കു .പ്ലീസ് .